പുതുക്കോട്ട: തമിഴ്നാട്ടിലെ പള്ളത്തുപട്ടി ഗ്രാമത്തിൽ ആടുമോഷ്ടാക്കളെ പിന്തുടർന്ന എസ്ഐ കുത്തേറ്റു മരിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നാല് പേർ പിടിയിൽ. 10,17 വയസുള്ള കുട്ടികളും 19 വയസുകാരനുമാണ് പിടിയിലായത്.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
തിരുച്ചിറപ്പള്ളി ജില്ലയിലെ നവൽപാട്ടു സ്റ്റേഷനിലെ സ്പെഷൽ എസ്ഐ എസ്. ഭൂമിനാഥൻ(56) ആണു കൊല്ലപ്പെട്ടത്. പുതുക്കോട്ട-തിരുച്ചിറപ്പള്ളി ദേശീയപാതയിൽ ഞായറാഴ്ച രാത്രിയാണു സംഭവം നടന്നത്. പട്രോളിംഗിനിടെയാണ് ആടുകളെ മോഷ്ടിച്ച് ചിലർ മോട്ടോർസൈക്കിളിൽ രക്ഷപ്പെടുന്നതു പോലീസുകാരുടെ ശ്രദ്ധയിൽപെട്ടത്. മോഷ്ടാക്കളെ പിന്തുടർന്ന് പിടികൂടിയെങ്കിലും കത്തികൊണ്ട് ഇവർഎസ്ഐയെ കുത്തിവീഴ്ത്തുകയായിരുന്നു. ഭൂമിനാഥൻ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

